കീഴടങ്ങാനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദു
May 20, 2022
കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിദ്ദു,
ന്യൂഡല്‍ഹി: വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപെട്ട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം സിദ്ധു ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ അപേക്ഷ ചീഫ് ജസ്റ്റീസിന് മുമ്പിൽ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകന് അഭിഷേക് മനു സിംഗ്വിയാണ് സിദ്ദുവിന് വേണ്ടി കോടതിയിൽ ഹാജരായത്.
വ്യാഴാഴ്ചയാണ് 34 വര്‍ഷം പഴക്കമുള്ള കേസില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സിദ്ദു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഗുര്‍ണം സിംഗ് എന്നയാള്‍ കൊല്ലപ്പെട്ടെന്നാണ് കേസ്.
വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിദ്ധു, ഗുർണം സിങ്ങിന്റെ തലയ്ക്ക് പരിക്കേല്‍പ്പിച്ചത്. കേസില്‍ സുപ്രീംകോടതി സിദ്ധുവിന് നേരത്തെ 1000 രൂപ പിഴ ചുമത്തി വിട്ടയച്ചിരുന്നു.
ഇരയുടെ കുടുംബം സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ കേസിൽ സുപ്രീം കോടതി ശിക്ഷ വര്‍ധിപ്പിച്ചത്. നിയമത്തിനു മുന്നില്‍ കീഴടങ്ങുമെന്നാണ് ഇന്നലെ വിധി വന്നതിന് പിന്നാലെ സിദ്ദു ട്വീറ്റ് ചെയ്തിരിക്കുന്നത്.