ദേശീയതലത്തില്‍ ശ്രദ്ധേയമായി കേരള പൊലീസ്

News Desk
ദേശീയതലത്തില്‍ ശ്രദ്ധേയമായി കേരള പൊലീസ്, സ്‌ഫോടക വസ്തു നിർവീര്യമാക്കൽ തണ്ടര്‍ബോള്‍ട്ട് ഒന്നാമത്, പൂനെ സി.ആര്‍.പി.എഫ് ക്യാമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെന്‍റില്‍ നടന്ന സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആറാഴ്ച നീണ്ടുനിന്ന പരിശീലന കൗണ്ടര്‍ ഐ.ഇ.ഡി കോഴ്സിനാണ് കേരളാ പൊലീസ് തണ്ടര്‍ബോള്‍ട്ട് ഓവര്‍ ഓള്‍ ട്രോഫി നേടി ശ്രദ്ധേയമായത്. പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍റോ സന്ദീപ് രവി ഒന്നാം സ്ഥാനവും മൊത്തം മികവിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനവും നേടി മികച്ച കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് പുറമെ എന്‍.എസ്.ജി, എസ്.എസ്.ബി, സി.ആര്‍.പി.എഫ്, കോബ്രാ എന്നീ വിഭാഗങ്ങളില്‍ നിന്നായി 114 കേഡറ്റുകള്‍ പങ്കെടുത്ത കോഴ്സിലാണ് കേരളാ പോലീസ് ഓവര്‍ ഓള്‍ ട്രോഫി സ്വന്തമാക്കി, മികവാർന്ന പ്രകടനം ദേശീയ തലത്തിൽ കാഴ്ച വച്ചത്