മുടികൊഴിച്ചില്‍ മാറാനും മുടി തഴച്ച്‌ വളരാനും

News Desk
മുടി തഴച്ച്‌ വളരാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുടി നരക്കുന്നത് വാര്‍ധക്യത്തിന്റെ ഒരു ലക്ഷണമായിട്ടാണ് നാം പൊതുവെ കണ്ടിരുന്നത്. എന്നാല്‍, ഇന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം തന്നെ കുറയുന്നതിന് കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും, മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. എന്നാല്‍, നര തടയാന്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്.. മുടി തഴച്ച്‌ വളരാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് നല്ലൊരു പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ നമ്മെ സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു. കാച്ചിയ വെളിച്ചെണ്ണയില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും അകാലനര മാരുന്നതിന് ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായകരമാണ്.