എക്സ് സർവ്വീസസ് ലീഗ് നെയ്യാറ്റിൻകര താലൂക്ക് കമ്മ റ്റിയുടെ കുടുംബസംഗമവും, വാർഷിക പൊതുയോഗവും
തിരുവനന്തപുരം ;
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നെയ്യാറ്റിൻകര താലൂക്ക് കമ്മ
റ്റിയുടെ കുടുംബസംഗമവും, വാർഷിക പൊതുയോഗവും 1971- ലെ ഇന്തോപാക് യുദ്ധ
ജേതാക്കളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് ദാനവും നെയ്യാറ്റിൻകര
സ്വദേശാഭിമാനി ഠൗൺ ഹാളിൽ 03/04/2022 ഞായറാഴ്ച രാവിലെ 10.30 ന് താലൂക്ക്
പ്രസിഡന്റ് കെ. രാജശേഖരൻ നായരുടെ അദ്ധ്യക്ഷ തയിൽ നടന്നു. യോഗം
നെയ്യാറ്റിൻകര നഗരസഭാ അദ്ധ്യക്ഷൻ പി. കെ രാജ മോഹനൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ജയന്തൻ. എം മുഖ്യപ്രഭാ ഷണം നടത്തി. നഗരസഭാദ്ധ്യക്ഷൻ
യുദ്ധജേതാക്കളെ ആദരിച്ചു. രക്ഷാധി കാരി പി. വേലപ്പൻ നായർ വിദ്യാഭ്യാസ
അവാർഡ് വിതരണം ചെയ്തു. താലൂക്ക് നേതാക്കളായ് പി. രാജേന്ദ്രൻ, ഇ. ജോർജ്ജ്,
മഹാലക്ഷ്മി. എസ്, രിക്കറ്റ് ക് അനിതകുമാരി, മല്ലിക ദേവി, അമലോൽഭവം, ബിന്ദു
എന്നിവർ സംസാരിച്ചു.

