ഒന്നാം ക്ലാസ് മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ.
സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021–22 സ്കൂൾ വർഷത്തെ മധ്യവേനലവധിയാണ് പുനഃക്രമീകരിച്ചത്. വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കും.ഇന്നലെ വിദ്യാഭ്യാസ മന്ദ്രിയാണ് ഇത് പുറത്തു വിട്ടത് .
ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിച്ചു.