തിരുവനന്തപുരം ;നെയ്യാറ്റിൻകര ,ആലുമ്മൂടിനും ബസ്റ്റാൻഡിനും സമീപമുള്ള സ്വകാര്യ സ്കൂളുകളാണ് ഇടറോഡുകൾ തടസ്സമുണ്ടാക്കുന്നത് .സ്വകാര്യ കോൺവെന്റിലും ,വിദ്യാധിരാജാ സ്കൂളുകളിലും വിദ്യാർഥികളെ കൊണ്ടുവരുന്ന ട്രെക്കെർ ടെമ്പോ വാഹനങ്ങളും വിദ്യാർഥികളെ ഇറക്കിയ ശേഷം ഈ ഇടറോഡിലാണ് പാർക്ക് ചെയ്യുന്നത് .രണ്ടു സ്വകാര്യ സ്കൂളുകളും പുറത്തുനിന്നുള്ള ഒരു വാഹനവും അകത്തു കടത്തിവിടാറില്ല.കോൺവെന്റ് ഇടറോഡിലെ താമസക്കാർക്ക് അവരുടെ വാഹനങ്ങൾ പുറത്തു കൊണ്ടുവരാൻ പറ്റാത്ത വിധമാണ് സ്വകാര്യ വാഹനങ്ങൾ റോഡിൽ രാപകലില്ലാതെ പാർക്ക് ചെയ്യുന്നത് .അതുവഴി വരുന്ന ഇരുചക്ര ,മുച്ചക്ര ,വാഹനങ്ങളും,കാറുകളും കുരുക്കിൽ പെടുന്നത് പതിവാകുന്നു .
ആയിരക്കണക്കിന് വിദ്യാർഥി വിദ്യാർഥിനികൽ പഠിക്കുന്ന രണ്ടു സ്കൂളുകൾക്കും സ്വന്തമായി പാർക്കിങ് സൗകര്യം ഇല്ലാതെയാണ് പതിനായിരക്കണക്കിന് രൂപവാങ്ങി കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നത് .