നടിയെ ആക്രമിച്ച കേസ്, അന്വേഷണം ശക്തമായരീതിയിൽ തന്നെ മുന്നോട്ടുകൊണ്ടു പോകും: എസ്. ശ്രീജിത്ത്.

News Desk
നടിയെ ആക്രമിച്ച കേസ്, അന്വേഷണം ശക്തമായരീതിയിൽ തന്നെ മുന്നോട്ടുകൊണ്ടു പോകും: എസ്. ശ്രീജിത്ത്. തിരുവനന്തപുരം: തന്‍റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് എഡിജിപി എസ്. ശ്രീജിത്ത്. നടിയെ ആക്രമിച്ച കേസന്വേഷണം ശക്തമായരീതിയിൽ തന്നെ മുന്നോട്ട് പോകും. തുടരന്വേഷണം പ്രഖ്യാപിച്ചതും, അന്വേഷണ സംഘത്തെ തീരുമാനിച്ചതും സര്‍ക്കാരാണ്. താന്‍ മാറുന്നത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോലീസില്‍ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. ഇക്കാര്യത്തിലുണ്ടായിരിക്കുന്ന അനാവശ്യ വിവാദം അവസാനിപ്പിക്കണം. ഡബ്യുസിസിയുടെ ആശങ്ക പരിഹരിക്കപ്പെടും. തുടരന്വേഷണത്തില്‍ ഡബ്യുസിസിക്ക് ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
Tags