യൂത്ത് ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ട സംഭവം പിന്നില്‍ കോണ്‍ഗ്രസ്സെന്ന് ഗണേഷ് കുമാര്‍

News Desk

 


ഉത്സവത്തിനിടെ യൂത്ത് ഫ്രണ്ട് നേതാവ് കൊല്ലപ്പെട്ട സംഭവം  പിന്നില്‍ കോണ്‍ഗ്രസ്സെന്ന്  ഗണേഷ് കുമാര്‍;പ്രതികളെ കണ്ടെത്തിയെന്നു സൂചന  

കൊല്ലം കൊക്കാട് ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊക്കാട് മനുവ വിലാസത്തില്‍ മനോജ് ( 39 ) ആണ് കൊല്ലപ്പെട്ടത്. കൊക്കാട്ട ശിവക്ഷേത്ര ഉത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 

മനോജിനെ വെട്ടേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മനോജിന്റെ കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്തം സംഭവിച്ചത്. യൂത്ത് ഫ്രണ്ട് ( ബി ) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്.