വാട്സാപ്പില്‍ നിന്നും അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ചോദിച്ചു
April 30, 2022
വാട്സാപ്പില്‍ നിന്നും അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ചോദിച്ചു; യുവതിക്കെതിരെ കേസ്:
മുംബൈ ∙ വിഡിയോ കോളിനിടെ വാട്സ് ആപ്പിൽ നിന്നും 49 വയസ്സുകാരന്റെ അശ്ലീല വിഡിയോ പകര്‍ത്തി, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി വനിത.
വിഡിയോ കൂടുതല്‍ ആള്‍ക്കാര്‍ക്ക് അയയ്ക്കുമെന്നും അയയ്ക്കാതിരിക്കാന്‍ പണം യുവതിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാളെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 10,000 രൂപയാണു തട്ടിയെടുത്തത്. ഖാര്‍ പൊലീസാണ് ഐപിസി വിവിധ വകുപ്പുകളും ഐടി ആക്ടും ചേര്‍ത്തു കേസെടുത്തത്.
ഫെയ്‌സ്ബുക്കില്‍ റിക്വസ്റ്റ് അയച്ചാണ് യുവതി ഇയാളെ പരിചയപ്പെടുന്നത് . ഏപ്രില്‍ 24ന് മൊബൈല്‍ നമ്പർ പങ്കിട്ടു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിഡിയോ കാള്‍ എത്തി. വിഡിയോയില്‍ നഗ്നയായ വനിത അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും
ഇയാളോടും അതുപോലെ ചെയ്യാനായി ആവശ്യപ്പെടുകയുമായിരുന്നു. വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് അറിയാതിരുന്ന ഇയാള്‍ വനിതയെ അനുസരിച്ചു.
പിന്നീട്, വീഡിയോ അയച്ചശേഷം 5000 രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. 5000 രൂപ നല്‍കിയ ശേഷം വീണ്ടും 5000 രൂപ ആവശ്യപ്പെട്ടു. അപ്പോഴും പരാതിക്കാരന്‍ പണം നല്‍കി. പിന്നീട് 10,000 രൂപ ആവശ്യപ്പെട്ട് മൂന്നാമതും സമീപിച്ചപ്പോഴാണ് സംഭവം സഹോദരനെ അറിയിച്ച ശേഷം പൊലീസില്‍ അറിയിച്ചത്.