ഭിന്നശേഷിക്കാർക്ക് 7ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി; ഇളവുമായി കേരള സര്‍ക്കാര്‍
April 27, 2022
ഭിന്നശേഷിക്കാർക്ക് 7ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി; ഇളവുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ നികുതി 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങള്‍ക്കാണ് ഒഴിവാക്കിയത്.
സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.