ജിപ്‌സം പൗഡറെന്ന ലേബലില്‍ എത്തിയ ഹെറോയിന്‍, ഗുജറാത്തില്‍ 1439 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

News Desk
ജിപ്‌സം പൗഡറെന്ന ലേബലില്‍ എത്തിയ ഹെറോയിന്‍, ഗുജറാത്തില്‍ 1439 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം വരുന്ന ഹെറോയിന്‍ പിടികൂടി. വിപണിയില്‍ 1439 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയ‌തെന്ന് ധനമന്ത്രാലയം അറിയിച്ചു ഇറാനില്‍ നിന്നാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലെത്തിയത്. ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലി‌ജന്‍സും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിനോടുവിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇറാനില്‍ നിന്ന് 17 കണ്ടെയ്‌നറുകളിലായി ജിപ്‌സം പൗഡര്‍ എന്ന ലേബലിലിലാണ് ഈ മയക്കുമരുന്ന് എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നും 280 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാന്‍ ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു.