കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെത്തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നറിയിപ്പ് നൽകുന്നു.
പുകയുടെ തോതും ദൈര്‍ഘ്യവും കുറയ്ക്കാന്‍ കഴിയുന്നത് ഭാവി സുരക്ഷിതമാകുമെങ്കിലും, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും ഐഎംഎ പറയുകയുണ്ടായി . ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പ്രവചിക്കാനാകാത്ത വിധമുള്ള പ്രത്യാഘാതം ആരോഗ്യമേഖലയ്ക്ക് നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.
എന്‍95 പോലുള്ള മാസ്‌കുകള്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലെ ചെറുകണങ്ങള്‍ തടയുമെങ്കിലും ഇവയ്ക്ക് വാതകങ്ങളെ പ്രതിരോധിക്കാനുള്ള കഴിവില്ല.. പുകയെത്തുടര്‍ന്നുള്ള കാര്‍ബണ്‍ പോലുള്ള വാതകങ്ങള്‍ പരിസ്ഥിതിയെ ബാധിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.