നെയ്യാറ്റിൻകര ഉരുട്ടുകാല ഗവൺമെന്റ് എംറ്റിഎച്ച്എസ്എസിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു
February 17, 2023
നെയ്യാറ്റിൻകര ഉരുട്ടുകാല ഗവൺമെന്റ് എംറ്റി എച്ച്എസ്എസിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു
നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും ഊരുട്ടുകാല ഗവൺമെന്റ് എം റ്റി എച്ച് എസ് എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം നെയ്യാറ്റിൻകര ഊരുട്ടുകാല ഗവൺമെന്റ് എംറ്റി എച്ച്എസ്എസിൽ പദ്ധതി അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ കെ. അൻസലൻ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ കെ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത് , വാർഡ് കൗൺസിലർ അഡ്വക്കേറ്റ് സജിൻലാൽ എസ് പി,ഹെഡ്മിസ്ട്രസ് മേരി ആർ, കൃഷി ഓഫീസർ ടി സജി, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ആർ എസ് സതീഷ് കുമാർ, സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.