ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ
September 30, 2022
ഹ്യൂമൻ റൈറ്റ്സ് ഫോറം സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ,
ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ധനുവച്ചപുരം എൻ കെ എം ഗവൺമെന്റ് ഹൈ സ്കൂളിൽ വച്ച് 2022 സെപ്റ്റംബർ 30ന് ഒരു ആന്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി രാവിലെ 11 മണിക്ക് അമരവിള എക്സൈസ് റേഞ്ച് എസ് ഐ വിനോജ് ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയുണ്ടായി.
സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർ (കൺവീനർ വിമുക്തി ക്ലബ്ബ് ) സ്വാഗതം ആശംസിച്ചു .
സ്കൂൾ ഹെഡ്മിസ്ട്രെസ്സ് എസ്. വസന്തകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. കൃതജ്ഞത പ്രഭാകുമാരി ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡന്റ് അലിഫ് ഖാൻ, വൈസ് പ്രസിഡന്റ് നെടിയാംകോട് അനിൽ, ഓർഗനൈസർ സജിൻ ലാൽ, ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്ട്രിക്ട് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിമുക്തിക്കായി എക്സൈസിന്റെ ഭാഗത്തുനിന്നും, ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഭാഗത്തുനിന്നും പരിശീലനം ലഭിച്ചിട്ടുള്ള പ്രഗൽഭർ ക്ലാസുകൾ കൈകാര്യം ചെയ്തു സംസാരിക്കുകയുണ്ടായി.