തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ സ്വാതന്ത്ര്യ ദിന ആഘോഷം ശ്രീ കാരുണ്യ മിഷൻ സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ചു,

News Desk
തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ സ്വാതന്ത്ര്യ ദിന ആഘോഷം ശ്രീ കാരുണ്യ മിഷൻ സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ചു, നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വഴുതൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഭാരവാഹികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ ഭിന്നശേഷിക്കാരായ സ്കൂൾ കുട്ടികൾക്ക് ബഹുമാനപ്പെട്ട കെ അനിൽകുമാർ പെരുമ്പാവൂർ ചെയർമാൻ ആയിട്ടുള്ള തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഭാരവാഹികൾ പ്രഭാതഭക്ഷണവും മധുര പലഹാരവും വിതരണം നടത്തി വലിയ രീതിയിൽ ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പൽ എൽ അനിത , മാനേജർ സുരേഷ് കുമാർ, മെമ്പർ സെക്രട്ടറി രാധാ രമണൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ഡോക്ടർ വൃന്ദ സുരേഷ്, തിരുവനന്തപുരം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ പ്രസിഡന്റ് ഡോക്ടർ അലിഫ് ഖാൻ, വൈസ് പ്രസിഡന്റ് അനിൽ നെടിയാംകോട്, ജനറൽ സെക്രട്ടറി ടിനി എസ് എം, ഡിസ്ട്രിക്ട് ഓർഗനൈസർ സജിൻലാൽ, ഡിസ്റ്റിക് ട്രഷറർ ലാൻസി ജോസ് തുടങ്ങിയവരും ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ഡിസ്റ്റിക്ട് മറ്റു ഭാരവാഹികളും പങ്കെടുക്കുകയുണ്ടായി.
Tags