സി പി എം, സി പി ഐ സംഘടനാ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഓർമ്മ ദിനത്തിന്റെ 75 മത് ഓർമ്മ ദിനം ആചരിച്ചു
August 11, 2022
സി പി എം, സി പി ഐ സംഘടനാ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഓർമ്മ ദിനത്തിന്റെ 75 മത് ഓർമ്മ ദിനം ആചരിച്ചു
നെയ്യാറ്റിൻകര: സി പി എം, സി പി ഐ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ 75 മതു ഓർമ്മ ദിനം നെയ്യാറ്റിൻകര ബസ് സ്റ്റാൻൻ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് യോഗം ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പങ്ക് അവഗണിക്കാനാകില്ലായെന്ന് ഉദ്ഘാടകൻ പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ച ആർഎസ്എസും ബിജെപിയും സമരത്തിൻ്റെ പങ്ക് പറ്റാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു . ഡി കെ ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ
യോഗത്തിൽ നെയ്യാറ്റിൻകര ഏര്യ സെ ക്രട്ടറി റ്റി.ശ്രീകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി പി ഐ സംസ്ഥാന കൗൺസിലംഗം അരുൺ കെ എസ്, സി കെ ഹരീന്ദ്രൻ എം എൽ എ , കെ ആൻസലൻ എം എൽ എ, സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.