ആഗസ്റ്റ് 15 ന് നെയ്യാറ്റിൻകര താലൂക്കിലായി 4000 കേന്ദ്രങ്ങളിൽ പതാക വന്ദനം നടത്താൻ പരിപാടി

News Desk
ആഗസ്റ്റ് 15 ന് നെയ്യാറ്റിൻകര താലൂക്കിലായി 4000 കേന്ദ്രങ്ങളിൽ പതാക വന്ദനം നടത്താൻ പരിപാടി, നെയ്യാറ്റിൻകര ടൗൺ ഹാളിൽകൂടിയ പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര , കോവളം, നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. ആഗസ്റ്റ് 9മുതൽ 15 വരെ ബ്ലോക്കടിസ്ഥാനത്തിൽ നടക്കുന്ന പദയാത്ര , . ആഗസ്റ്റ് 13 ന് രക്ത സാക്ഷി മണ്ഡത്തിൽ നിന്നുമാരംഭിക്കുന്ന പതാകാ ഘോഷയാത്രയും ഗാന്ധി പാർക്കിൽ നടക്കുന്ന ഭാരതീയം സാംസ്ക്കാരിക സദസ്സും 14 ന് മണ്ഡലം കോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ആദരിക്കൽ ചടങ്ങും 15 ന് രാവിലെ 8.30 ന് ബൂത്തു കേന്ദ്രങ്ങളിലും പ്രധാനകവലകളിലും പതാക ഉയർത്തി നടത്തുന്ന പതാക വന്ദനവും വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. DCC പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ KPCC ജന: സെക്രട്ടറി മരിയാപുരം ശ്രീകുമാർ, എം. വിൻസന്റ് MLA , നെയ്യാറ്റിൻകര സനൽ, R വത്സലൻ .മാരായമുട്ടം സുരേഷ് എന്നിവർ സംസാരിച്ചു.
Tags