വിശുദ്ധ ദേവസഹായം പിള്ള ജീവചരിത്രം - ഷോട്ട് ഫിലിം പുറത്തിറങ്ങി

News Desk
വിശുദ്ധ ദേവസഹായം പിള്ള ജീവചരിത്രം - ഷോട്ട് ഫിലിം പുറത്തിറങ്ങി തിരുവനന്തപുരം: മെയ് പതിനഞ്ചാം തീയതി റോമിൽ പരിശുദ്ധ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവചരിത്ര വെബ് സീരീസിന്റെ ആദ്യഭാഗം നെയ്യാറ്റിൻകര സാൻജോസ് കലാവേദി യുടെ ബാനറിൽ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ അനിൽ കാരേറ്റ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ടെലിഫിലിമിൽ ജോസ് വിക്ടർ ഞാറക്കാല എഴുതിയ ഗാനങ്ങൾക്ക് വി.എസ്. അരുൺ വ്ളാത്താൻകര സംഗീത സംവിധാനം നിർവഹിച്ചു. സഹജ, സംഗീത്. S. അരുൺ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സജി വ്ളാത്താങ്കര ക്യാമറയും ഷാജി പൂജപ്പുര മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ജോസ് വിക്ടർ, വി. എസ് അരുൺ, റൈറ്റ് സൺ, ഷിബു തോമസ്, ലിനീഷ്, ബെൻസ് ലാൽ, ജിനു, സന്തോഷ്, ജിനീഷ്. റ്റി .ഫ്രാൻസിസ്, മാസ്റ്റർ അഭിരാഗ്, മാസ്റ്റർ എമിൽ ഇമ്മാനുവൽ, ബേബി ദേവി കൃഷ്ണ, ആര്യ, ജയന്തി, രാജം , ജയശ്രീ ടീച്ചർ തുടങ്ങി നാല്പതിലധികം കലാകാരന്മാർ ഇതിൽ അഭിനയിച്ചിരിക്കുന്നു.
ഏകദേശം 300 വർഷം മുൻപത്തെ ചരിത്രം പുനരാവിഷ്കരിക്കുമ്പോൾ ഉണ്ടാകുന്ന വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിൽ ഏറെ ഒരുക്കത്തോട് കൂടി തയ്യാറാക്കിയിട്ടുള്ള ഈ കലാസൃഷ്ടി വളരെയധികം ചരിത്രപ്രാധാന്യമുള്ളതും വിജ്ഞാനപ്രദം ആണെന്ന് സഭാധികാരികളും സാക്ഷ്യപ്പെടുത്തുന്നു. വി. എസ്. മെലഡീസിലൂടെ പുറത്തിറക്കിയ ഈ ടെലിഫിലിമിന്റെ അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിശുദ്ധ ദേവസഹായത്തിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ചരിത്രം അടങ്ങിയ അടുത്ത എപ്പിസോഡ് ചരിത്രാന്വേഷികൾക്കും സഭയ്ക്കും ഒരു മുതൽക്കൂട്ടാകും എന്ന് കരുതപ്പെടുന്നു. പ്രസ്തുത ടെലിഫിലിം കാണുന്നതിനും പ്രോത്സാഹനം ചെ യ്യുന്നതിനുമായി ലിങ്ക് ഇതിനോടൊപ്പം ചേർക്കുന്നു https://youtu.be/Dr_TvlEAaB8