മൂന്ന് വാളുകളുമായി വാണിമേലിൽ കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍
May 05, 2022
മൂന്ന് വാളുകളുമായി വാണിമേലിൽ കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍,
നാദാപുരം:വാണിമേലിൽ
വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരന്‍ അറസ്റ്റില്‍.
വാണിമേല്‍ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയില്‍ കുമാര(52)നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കൊല്ലപ്പണിക്കാരന്റെ ആലയില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ നടത്തിയ പരിശോധനയിലാണ് പണിതീര്‍ത്ത് സൂക്ഷിച്ച നിലയില്‍ മൂര്‍ച്ചയേറിയതും, മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയില്‍ തീര്‍ത്തതുമായ 84 സെന്റി മീറ്റര്‍ നീളവും, ഒന്നേ മുക്കാല്‍ ഇഞ്ച് വീതിയും ഉള്ള വാളുകള്‍ പിടികൂടിയത്. നാദാപുരം ഡിവൈ.എസ്. പി ടി.പി ജേക്കബ്, സി.ഐ എ .അജീഷ് എന്നിവര്‍ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.