പകര്‍ച്ചവ്യാധി ; ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
May 07, 2022
പകര്‍ച്ചവ്യാധി ; ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ കർശന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്,
പാലക്കാട്: സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ജനങ്ങളോട് അതീവജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്.
വേനല്‍മഴയും ഉഷ്ണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. കേരളത്തില്‍ വേനല്‍ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തുന്നത്
പാലക്കാട് ജില്ലയില്‍ ഡെങ്കി, എലിപ്പനി രോഗലക്ഷണങ്ങളുമായി ആളുകള്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇവരുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ വൻ വര്‍ദ്ധന ഉണ്ടായെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മാത്രമല്ല മഴക്കാലം വരാനിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ വീടും പരിസരവും ശുചിയാക്കുണമെന്നും പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കില്ലെന്ന് നല്ല ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
സാധാരണമായി കാണുന്ന ശക്തമായ പനി, തലവേദന, പേശിവേദന, സന്ധിവേദന, ഛര്‍ദി, വയറിളക്കം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ആകാം. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശമുള്ളത്.