പ്രമുഖ തൃക്കടമ്പ് പുരസ്കാരം മണികണ്ഠൻ മണലൂരിന്
May 03, 2022
തൃക്കടമ്പ് പുരസ്കാരം മണികണ്ഠൻ മണലൂരിന് ലഭിച്ചു.
നെയ്യാറ്റിൻകര:
പെരുങ്കടവിള തൃക്കടമ്പ് മഹാദേവ ഉപദേശക സമിതി ഏർപ്പെടുത്തിയ നാലാമത് തൃക്കടമ്പ് മഹാദേവർ പുരസ്ക്കാരം കവിയും ചിത്രകാരനുമായ മണികണ്ഠൻ മണലൂരിന് ലഭിച്ചു. നിരവധി സാമൂഹിക പ്രാധാന്യമുള്ള കവിതകളും കൊറോണ ബോധവൽക്കരണ കാർട്ടൂണുകളും പെയിൻ്റിംഗുകളുമാണ് നെയ്യാറ്റിൻകര സ്വദേശി ആയ മണികണ്ഠൻ മണലൂരിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സന്ധ്യയിൽ വച്ച്കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫസറുമായ ഡോ.ബിജു ബാലകൃഷ്ണൻ അവാർഡ് സമ്മാനിച്ചു.
കവി അശോക് ദേവദാരു അധ്യക്ഷനായ ചടങ്ങിൽ കവിയും മലയാറ്റൂർ പ്രൈസ് ജേതാവുമായ എൻ.എസ്.സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, കവികളായ ശാന്തകുമാരി കീഴാറൂർ, ഗിരീഷ് കളത്തറ, കുമാർ സംയോഗി, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, രതീഷ് ചന്ദ്രൻ മാരായമുട്ടം ,മീനാക്ഷി, ശേഖർ നെയ്യാറ്റിൻകര,
ക്ഷേത്ര ഭാരവാഹികളായ ഷിബു പെരുങ്കടവിള, ബാലകൃഷ്ണൻ പെരുങ്കടവിള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നെയ്യാറ്റിൻകര ഭൂമിക കലാ സാഹിത്യ വേദി കാവ്യ സസ്യ അവതരിപ്പിച്ചു.