അമിത വേഗതയിൽ വന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു
May 04, 2022
അമിത വേഗതയിൽ വന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു
വെള്ളറട: ആറാട്ടുകുഴിക്ക് സമീപം നെട്ടയിൽഅമിത വേഗതയിൽ വന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു .കളിയിക്കാവിള സ്വദേശികളായ സെയ്ദ് അലി (19) ഷിബിൻ (20) എന്നിവരാണ് ചൊവ്വാഴ്ച നടന്ന അപകടത്തിൽ മരണമടഞ്ഞത്.
നെട്ട ചിറ്റാർ ഡാമിന് സമീപത്താണ് അപകടം നടന്നത്. കളിയലിലേക്ക് പോകുകയായിരുന്ന ബൈക്ക് റബർ തടി കയറ്റി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.അമിതവേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കളിയൽ പോലീസിന് നേതൃത്വത്തിൽ മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ചു .