അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ അതിഥിതാരമായി വിജയ് എത്തുന്നു

News Desk
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ അതിഥിതാരമായി വിജയ് എത്തുന്നു. ഷാരൂഖ് ഖാന്‍, നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കും. ചിത്രത്തില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.അറ്റ്‌ലിയുമായും ഷാരൂഖ് ഖാനുമായും അടുപ്പമുള്ള വിജയ് ചിത്രത്തിലെത്താനുള്ള സാധ്യതയേറെയാണ്. വിജയുടെ വമ്പൻ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അറ്റ്‌ലിയായിരുന്നു. ബീസ്റ്റാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം നിരാശപ്പെടുത്തിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.കഴിഞ്ഞ 13-നാണ് തീയേറ്ററുകളില്‍ റിലീസിന് എത്തിയത്. 150 കോടിയായിരുന്നു ചിത്രത്തിന്റെ ആകെ ബജറ്റ്. വീര രാഘവന്‍ എന്ന റോ എജന്റായാണ് വിജയ് ചിത്രത്തില്‍ എത്തിയത്. പൂജ ഹെഗ്‌ഡേ, സെല്‍വ രാഘവന്‍, ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി വിജയ് അഭിനയിക്കുന്നത്. ദില്‍രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയാവുന്നത്.