നടുറോഡിൽ മദ്യപാനികൾ സ്ത്രീകളെ ആക്രമിക്കുന്നത്
April 18, 2022
നടുറോഡിൽ മദ്യപാനികൾ സ്ത്രീകളെ ആക്രമിക്കുന്നത്
പതിവാകുന്നു.
തിരുവനന്തപുരം;നെയ്യാറ്റിൻകര ടൗണിൽ മദ്യപന്മാർ അഴിഞ്ഞാടുന്നതു പതിവാകുന്നു.
നെയ്യാറ്റിൻകര പട്ടണത്തിൽ രണ്ടു സ്വകാര്യ ബാറുകൾ തുറന്നതോടെ കാല്നടയാത്രികരും
ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും മദ്യപിച്ചെത്തുന്ന വരുടെ ആക്രമണങ്ങളിൽ
പെടുന്നത് പതിവാകു ന്നതായി റെസിഡൻസ് അസോസിയേഷനുകൾ പറയുന്നു.
നടന്നു പോകുന്ന സ്ത്രീകളെ തടയുക, അശ്ലീലവാക്കുകൾ ഉപയോഗിക്കുക ഇവ നിരന്തരമായി
ഉണ്ടാകുന്നുണ്ട് .ദിവസങ്ങൾക്കു മുൻപ് ബൈക്കിൽ എത്തിയെ യുവതിയെ ഉച്ചക്ക് 12 മണിക്ക്
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ തടഞ്ഞു നിർത്തിയ ശേഷം മദ്യപാനി അശ്‌ളീല ചുവയുള്ള
വാക്കുകൾ പ്രയോഗിക്കുന്നത് കണ്ട് നാട്ടുകാർ ഇയാളെ ഓടിച്ചു വിടുന്നത് കാണാനായി .
ടൗണിൽ പകൽ സമയത്തു ഇത്തരക്കാർക്കെതിരെ നിയന്ത്രണം ഉണ്ടാകണമെങ്കിൽ
പോലീസിന്റെ സാന്നിധ്യം ഉണ്ടായേ മതിയാകൂ .മുൻകാലങ്ങളിൽ രാത്രിയിലായിരുന്നു എങ്കിൽ
ഇപ്പോൾ പകലും മദ്യപാനികൾ അഴിഞ്ഞാടുന്നു .ബാറുകളിൽ നിന്ന് അമിത മദ്യം കഴിച്ചെത്തുന്നവരാണ്
ടൗണിൽ അക്രമം അഴിച്ചുവിടുന്നത് .ബാറുകളിൽ നിന്ന് മദ്യപിച്ചു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ
എണ്ണവും കൂടിവരുകയാണ് .പകൽ സമയം പോലീസിന്റെ പരിശോധന ശക്തമാക്കണമെന്നാണ്
റെസിഡൻഡെൻസ് അസോസിയേഷനുകളുടെ ആവശ്യം .
photo ;ബൈക്കിൽ എത്തിയെ യുവതിയെ ഉച്ചക്ക് 12 മണിക്ക്
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ തടഞ്ഞു നിർത്തിയ ശേഷം മദ്യപാനിഅഴിഞ്ഞാടുന്നു