പുണെ;തീ പിടിച്ച് കത്തിനശിച്ച് ഓല സ്കൂട്ടർ. പുണെയിലാണ് അപകടം സംഭവിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സംഭവത്തെക്കുറച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുനെയിൽ നടന്ന തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഓല പറയുന്നു.കഴിഞ്ഞ വർഷമാണ് ഓല ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. ഓല സ്കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്കൂട്ടറുകൾ വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകൽപന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഓലയുടെ സ്കൂട്ടർ വിപണിയിലെത്തിയത്. ഒരു പ്രാവശ്യം ചാർജ്ചെയ്താൽ ഏകദേശം 135 കിലോമീറ്റർ വാഹനം ഓടും.